About the author

സരള മേലാംങ്കോട്ട് (പി വി സരള)

1945 ജനുവരി 20 തീയതി പയ്യന്നൂരിൽ ജനിച്ചു. കോഴിക്കോട്ട് ചിന്താവളപ്പ് എലിമെന്‍ററി സ്കൂളിലും ഗവൺമെന്‍റ് അച്ചുതൻ ഗേൾസ് ഹൈസ്കൂളിലുംവിദ്യാഭ്യാസം. മലബാർ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന്‍ എക്കണോമിക്സില്‍ ബിരുദം നേടി. തിരൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളിലും കോഴിക്കോട് സെന്‍ട്രല്‍ ടെലിഗ്രാഫ് ഓഫീസിലും ജോലി ചെയ്തിട്ടുണ്ട്. ആകാശവാണിയില്‍ ചെറുകഥകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചെറുകഥകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവാര്‍ഡ് കിട്ടിയിട്ടുണ്ട്.

കാഞ്ഞങ്ങാട് ലയൺസ് ക്ലബ് പ്രസിഡന്‍റ്, ദുര്‍ഗ, മഹിളാസമാജം പ്രസിഡന്‍റ്, ആര്‍. ഡി ഏജൻസ് ജില്ല അസോസിയെഷന്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ടിച്ചതിനാല്‍ സമൂഹത്തിന്‍റെ വിവിധ ശ്രേണികളില്‍ പെട്ട സഹോദരിമാരോട് അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങളെ മനസിലാക്കാനും ഒരു അനൌപചാരിക കൌൺസിലര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാനും കഴിഞ്ഞതിന്‍റെ ഫലമായാണ് ഈ ചെറുകഥകള്‍.

വായനക്കാര്‍ ഇവയെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ…